Monday, December 5, 2022

Bycycleprice.com Site review

Bycycleprice.com is a product review site that mainly features top brand bicycle brands worldwide. On this site you can find detailed review of different types of bicycles and other products like Home and Kichen, beauty home improvement products. 

Thursday, November 24, 2022

Best Furniture Brands In India

  A house without furniture is like an empty canvas waiting for its beauty to be revealed. As a result, furniture is both a decorative element and a necessity in the home. It also describes our fashion sense. A well-organized piece of furniture creates an aesthetic environment by increasing the comfort level and beauty of the space. As a result, when planning to renovate or decorate your home, furniture design is crucial. Furniture consumes a significant portion of your budget. Knowing the best quality furniture brands/companies in India will therefore assist you in selecting the best furniture for your home.


Here, we have made your job easy by listing the top furniture brands like Durian, Wipro, BoConcept, Evok, etc and buy their products in online stores. We have categorized furniture brands into Home, Office, and Luxury furniture. Learn more about furniture brands at watanz.in

Monday, January 10, 2011

നിസ്ക്കാര മുറിയിലേക്ക് കയറുമ്പോൾ പള്ളിയിൽ കയറുമ്പോൾ പറയേണ്ട ദുആ ചൊല്ലേണ്ടതുണ്ടോ?

ആ ദുആകൾ പള്ളിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പറയാനുള്ളതാണ്. വീട്ടിനുള്ളിലെ നിസ്ക്കാര മുറിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും അവ പറയുന്നത് കൊണ്ട് ഗുണമോ ദോഷമോ ഇല്ല.
ചിലർ എന്നെ വെള്ളിയാഴ്ച വസ്ത്രങ്ങൾ അലക്കുന്നതിൽ നിന്നും വിലക്കുന്നു. ഇസ്‌ലാമികമായി അതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
വെള്ളിയാഴ്ച വസ്ത്രങ്ങൾ അലക്കുന്നതിന് കുഴപ്പമില്ല. എന്നാൽ ജുംഅക്കായി തയ്യാറെടുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്തവിധത്തിൽ ആകണം എന്നു മാത്രം. 

ഒരാൾ മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്?

മറ്റുള്ളവർ നിങ്ങളോട് മോശമായി പെരുമാറിയാൽ അത് ഗൗരവമായി എടുക്കേണ്ടതില്ല. അള്ളാഹുവിന് തൃപ്തികരമായ കാര്യങ്ങൾ മാത്രം ചെയ്യുക.
അള്ളാഹു പറയുന്നു "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ ( തിൻമയെ ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ ( നിൻറെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.(വിശുദ്ധ ഖുർആൻ 41:34).

ഞാൻ ജോലി സൗകര്യാർത്ഥം അമുസ്‌ലിംകൾ മുൻപ് ഉണ്ടായിരുന്ന ഒരു വീട്ടിലേക്ക് താമസം മാറാൻ ഉദ്ദേശിക്കുന്നു. അവർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ ഉപയോഗിക്കാമോ? എങ്കിൽ എങ്ങനെ?

അത്തരം സാധനസാമഗ്രികൾ നജീസിൽ(അശുദ്ധവസ്തു)നിന്നും മുക്തമാക്കി ഉപയോഗിക്കാൻ കഴിയും. നജീസ് മുക്തമാക്കാൻ കഴുകാൻ കഴിയുന്നവ വെള്ളമുപയോഗിച്ച് കഴുകുക, അല്ലാത്തവ തുടച്ചു വൃത്തിയാക്കുക.

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ എന്താണ് ചെയ്യേണ്ടത്?

രണ്ടോ അതിലധികമോ റക്കഅത്ത് സുന്നത്ത് നമസ്ക്കരിച്ച ശേഷം സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി ദുആ ചെയ്യുക. ഈ അവസരത്തിൽ ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെയും ഒക്കെ ക്ഷണിച്ച് അതിരുകടക്കാത്ത നിലയിൽ സൽക്കരിക്കുന്നതിന് വിരോധമില്ല.

നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നതിൽ കുറ്റമുണ്ടോ?

നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നതിന് നിരോധനമൊന്നുമില്ല. എന്നാൽ അത് ആശാസ്യം അല്ല. ശാരീരിക വിഷമതകൾ ഉള്ളവർക്ക് അങ്ങനെ ചെയ്യാം. പക്ഷേ ശരീരത്തിലോ വസ്ത്രത്തിലോ നജീസ് ആകാതെ പ്രത്യേകം ശ്രദ്ധിക്കണം.

ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഖുർആൻ ഓതാമോ?

പണ്ഡിതരുടെ അഭിപ്രായത്തിൽ ഖുർആൻ ഓതുന്നു എന്ന നിയ്യത്തോടെ ആർത്തവകാരികൾ ഓതാൻ പാടില്ല. എന്നാൽ ദുആ എന്ന ഉദ്ദേശത്തിൽ ഖുർആനിലെ ആയത്തുകൾ ഓതാവുന്നതാണ്.

വുളു ഇല്ലാതെ ഖുർആൻ ഓതാമോ?

വുളു ഇല്ലാതെ ഖുർആൻ ഓതുന്നത് അനുവദിനീയമാണ്. എന്നാൽ വലിയ അശുദ്ധി ഉള്ളവർക്ക് അത് പാടില്ല.

ഖുർആൻ പാരായണത്തിനിടയിൽ നബി(സ) പേര് പരാമർശിക്കപ്പെടുമ്പോൾ പാരായണം നിർത്തി അദ്ദേഹത്തിന് സലാത്ത് ചൊല്ലേണ്ടതുണ്ടോ?

പണ്ഡിതരുടെ അഭിപ്രായത്തിൽ സലാത്ത് ചൊല്ലുന്നതിനായി ഖുർആൻ പാരായണം ഇടയ്ക്ക് നിർത്തേണ്ടതില്ല. ആവശ്യമെങ്കിൽ പാരായണം പൂർത്തിയായതിനു ശേഷം സലാത്ത് ചൊല്ലാവുന്നതാണ്. ഇനി അങ്ങനെ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. 

സലാം പറയേണ്ടത് എങ്ങനെയാണ്?

1)ഒരു മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോൾ "അസ്സലാമു അലൈക്കും" എന്നു പറയുക. ഇതു കേട്ടയാൾ "വഅലൈക്കുമുസ്സലാം" എന്നാണ് മറുപടി പറയേണ്ടത്.
2)മറ്റൊരാൾക്ക് എത്തിക്കുന്നതിന് നിങ്ങളോട് സലാം പറയപ്പെട്ടാൽ നിങ്ങൾ "അലൈക്കും വഅലൈക്കുമുസ്സലാം" എന്നാണ് മറുപടി പറയേണ്ടത്. "വഅലൈക്കുമുസ്സലാം" എന്ന് പറഞ്ഞാലും മതിയാകും.
3)സലാം ആദ്യം പറയുന്ന ആൾക്കാണ് കൂടുതൽ പ്രതിഫലം ഉള്ളത്.
4)സലാം മടക്കുന്ന ആൾ വാചികമായി കേൾക്കാവുന്ന ഉച്ചത്തിൽ പറയുക നിർബന്ധമാണ്. അതായത് കൈകൊണ്ടോ മറ്റോ ആംഗ്യം കാണിച്ചാൽ മതിയാകുകയില്ല.
5)"അസ്സലാമു അലൈക്കും" എന്ന സലാമിനു മറുപടിയായി "വഅലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്" എന്നോ "വഅലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ് വബറക്കാത്തുഹു" എന്നോ പറഞ്ഞാൽ അത് കൂടുതൽ അഭികാമ്യമാണ്.
6)ഒരു കത്തിലൂടെ പറഞ്ഞ സലാം മടക്കൽ വാജിബാണ്. അത് എഴുതിയോ അല്ലാതെയോ ആകാം. മറുപടി "അൽ അലൈക്കുമുസ്സലാം" എന്നോ "അസ്സലാമു അലൈക്കും" ആണ് വേണ്ടത്.
7)മുകളിൽ പറഞ്ഞ സലാമിനു പകരം മറ്റൊരു സമൂഹത്തെ അനുകരിച്ച് അവരുടെ രീതിയിൽ അഭിവാദ്യം ചെയ്യൽ ബിദ്അത്തും ശരീഅത്തിനു വിരുദ്ധവും ആണ്.

Sunday, December 19, 2010

ഇസ്ലാമില്‍ അനന്തരാവകാശം കണക്കാക്കുന്നത് എങ്ങനെയാണ്‌?

താഴെക്കൊടുത്തിട്ടൂള്ള ലിങ്ക് നോക്കുക.

http://www.huda.tv/services/islamic-applications/inheritance-കാല്സുലടോര്‍

മദ്‌ഹബ്: ഹനഫി

മദ്യം ലഭ്യമായ ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് അനുവദിനീയമാണോ?

മറ്റ് ഭക്ഷണശാലകള്‍ ഇല്ലാത്ത അവസ്ഥയില്‍ അവിടെ നിന്നും ഭക്ഷണം കഴിക്കുന്നതിന്‌ വിരോധമില്ല. എന്നാല്‍ ഒഴിവാക്കുന്നതാണ്‌ ഉത്തമം.

മദ്‌ഹബ്: ഹനഫി

ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ പോളിസികളില്‍ ചേരുന്നത് അനുവദിനീയമാണോ?

ചികിത്സക്ക് ഒരാള്‍ക്ക് താങ്ങാവുന്നതിലധികം ചെലവുവരികയും ചെലവുകുറഞ്ഞ/സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ ചേരുന്നതിന്‌ വിരോധമില്ല.

മദ്‌ഹബ്: ഹനഫി

Tuesday, December 7, 2010

കശാപ്പു ചെയ്യുന്നതെങ്ങനെ?

* കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മറ്റുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് കൃസ്ത്യൻ, യഹൂദമതക്കാർ കശാപ്പുചെയ്താലും മതിയാകും. * കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം * കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല. * ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല. * കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക. * കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം. * കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം. * കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.

ചോദ്യം: ഈമാൻ കാര്യങ്ങൾ എന്തൊക്കെയാണ്?

ഉത്തരം;
  1. അല്ലാഹുവിൽ വിശ്വസിക്കുക
  2. മലക്കുകളിൽ വിശ്വസിക്കുക
  3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക
  4. പ്രവാചകരിൽ വിശ്വസിക്കുക
  5. അന്ത്യനാളിൽ വിശ്വസിക്കുക
  6. നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുക.

ചോദ്യം: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ എന്തൊക്കെയാണ്?

1. വിശ്വാസം പ്രഖ്യാപിക്കുക (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നുമുള്ള അടിയുറച്ച വിശ്വാസം) 2. നിഷ്ടയോടെയുള്ള അഞ്ചുനേരത്തെനമസ്കാരം 3. സകാത്ത് നൽകുക 4. വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക) 5. തീർഥാടനം (പ്രാപ്തിയുള്ളവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹജ്ജ്‌ നിർവഹിക്കുക)