Monday, January 10, 2011

നിസ്ക്കാര മുറിയിലേക്ക് കയറുമ്പോൾ പള്ളിയിൽ കയറുമ്പോൾ പറയേണ്ട ദുആ ചൊല്ലേണ്ടതുണ്ടോ?

ആ ദുആകൾ പള്ളിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പറയാനുള്ളതാണ്. വീട്ടിനുള്ളിലെ നിസ്ക്കാര മുറിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും അവ പറയുന്നത് കൊണ്ട് ഗുണമോ ദോഷമോ ഇല്ല.
ചിലർ എന്നെ വെള്ളിയാഴ്ച വസ്ത്രങ്ങൾ അലക്കുന്നതിൽ നിന്നും വിലക്കുന്നു. ഇസ്‌ലാമികമായി അതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
വെള്ളിയാഴ്ച വസ്ത്രങ്ങൾ അലക്കുന്നതിന് കുഴപ്പമില്ല. എന്നാൽ ജുംഅക്കായി തയ്യാറെടുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്തവിധത്തിൽ ആകണം എന്നു മാത്രം. 

No comments:

Post a Comment