Monday, January 10, 2011

സലാം പറയേണ്ടത് എങ്ങനെയാണ്?

1)ഒരു മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോൾ "അസ്സലാമു അലൈക്കും" എന്നു പറയുക. ഇതു കേട്ടയാൾ "വഅലൈക്കുമുസ്സലാം" എന്നാണ് മറുപടി പറയേണ്ടത്.
2)മറ്റൊരാൾക്ക് എത്തിക്കുന്നതിന് നിങ്ങളോട് സലാം പറയപ്പെട്ടാൽ നിങ്ങൾ "അലൈക്കും വഅലൈക്കുമുസ്സലാം" എന്നാണ് മറുപടി പറയേണ്ടത്. "വഅലൈക്കുമുസ്സലാം" എന്ന് പറഞ്ഞാലും മതിയാകും.
3)സലാം ആദ്യം പറയുന്ന ആൾക്കാണ് കൂടുതൽ പ്രതിഫലം ഉള്ളത്.
4)സലാം മടക്കുന്ന ആൾ വാചികമായി കേൾക്കാവുന്ന ഉച്ചത്തിൽ പറയുക നിർബന്ധമാണ്. അതായത് കൈകൊണ്ടോ മറ്റോ ആംഗ്യം കാണിച്ചാൽ മതിയാകുകയില്ല.
5)"അസ്സലാമു അലൈക്കും" എന്ന സലാമിനു മറുപടിയായി "വഅലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്" എന്നോ "വഅലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ് വബറക്കാത്തുഹു" എന്നോ പറഞ്ഞാൽ അത് കൂടുതൽ അഭികാമ്യമാണ്.
6)ഒരു കത്തിലൂടെ പറഞ്ഞ സലാം മടക്കൽ വാജിബാണ്. അത് എഴുതിയോ അല്ലാതെയോ ആകാം. മറുപടി "അൽ അലൈക്കുമുസ്സലാം" എന്നോ "അസ്സലാമു അലൈക്കും" ആണ് വേണ്ടത്.
7)മുകളിൽ പറഞ്ഞ സലാമിനു പകരം മറ്റൊരു സമൂഹത്തെ അനുകരിച്ച് അവരുടെ രീതിയിൽ അഭിവാദ്യം ചെയ്യൽ ബിദ്അത്തും ശരീഅത്തിനു വിരുദ്ധവും ആണ്.

1 comment:

  1. 1.ഒരു സ്ത്രീയോട് ഒരു പുരുഷൻ എങ്ങനെയാണു സലാം പറയേണ്ടത്.
    2. സ്ത്രീ പുരുഷനോട് എങ്ങനെ സലാം പറയണം
    3. സ്ത്രീക്ക് പുരുഷനും പുരുഷനു സ്ത്രീയും എങ്ങനെയാണ് സലാം മടക്കേണ്ടത്
    4. അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ സലാം പറയുന്നതിന്റെ വിധിയെന്ത്.

    ReplyDelete